സ്കൂളുകള്‍ക്കുള്ള ഹാര്ഡ്വെയര് വിതരണം – രണ്ടാം ഘട്ടം
ഹൈടെക് സ്കൂള്‍ പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടര്‍, മൗണ്ടിങ് കിറ്റ്, HDMI കേബിള്‍, ഫേസ് പ്ലേറ്റ് , പ്രൊജക്ടര്‍ സ്ക്രീന്‍ എന്നിവയുള്‍പ്പെടുന്ന രണ്ടാം ഘട്ട ഹാര്ഡ്വെയര് വിതരണം മാര്‍ച്ച് 31 ശനിയാഴ്ച 10 am മുതല്‍ 01.30 pm വരെ തിരുവല്ല KITE ജില്ലാ ഓഫീസില്‍ നടക്കുന്നതാണ്. സ്കൂൾ സീൽ, ഡസിഗ് നേഷൻ സീൽ, സ്റ്റോക് രജിസ്റ്റർ എന്നിവയോടുകൂടി പ്രധമാധ്യാപകനോ കത്തു മൂലം ചുമതലപ്പെടുത്തിയിട്ടുള്ള അതേ സ്കൂളിലെ അധ്യാപകനോ ആണ് വരേണ്ടത്. ധാരണാപത്രം നല്കിയവര് വീണ്ടും കൊണ്ടുവരേണ്ടതില്ല. ധാരണാ പത്രം നല്‍കിയിട്ടില്ലാത്തവര്‍ തയ്യാറാക്കി കൊണ്ടു വരേണ്ടതാണ്.
Hardware distribution schedule
training to kite masters/mistress
പത്തനംതിട്ട ജില്ലയില്‍ Little Kites യൂണിറ്റുകള്‍ അനുവദിച്ചിട്ടുള്ള സ്കൂളുകളിലെ KITE Master/Misterss മാര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലനം April 3, 4 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. ഇതോടൊപ്പമുള്ള ഷെഡ്യൂള്‍ പരിശോധിച്ച് ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രണ്ട് അധ്യാപകര്‍ക്ക് അതാതു കേന്ദ്രങ്ങളില്‍ എത്തുന്നതിനുള്ള നിര്‍ദേശം പ്രധമാധ്യാപകന്‍ നല്‍കേണ്ടതാണ്. Ubuntu 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പ് എല്ലാവരും കൊണ്ടുവരേണ്ടതാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായി ലഭിച്ചിട്ടുള്ള ലാപ്ടോപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തേണ്ടതാണ്.
Applications invited for national ICT award for teachers
Applications are invited by NCERT for National award for School teachers 2018 for the use of ICT in Education. Nominations shall reach Director of Public Instructions, Thycad P. O, Thiruvananthapuram -14 on or before 15.06.2018. For details see the notification.
hi-tec class room – hard ware distribution on March 2 & 3
ഹൈടെക് സ്കൂള്‍ പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്കുള്ള ഹാര്ഡ്വെയര് വിതരണം മാര്‍ച്ച് 2, 3 തീയതികളില്‍ തിരുവല്ല KITE ജില്ലാ ഓഫീസില്‍ താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതാണ്. സ്കൂൾ സീൽ, ഡസിഗ് നേഷൻ സീൽ, സ്റ്റോക് രജിസ്റ്റർ എന്നിവയോടുകൂടി പ്രധമാധ്യാപകനോ കത്തു മൂലം ചുമതലപ്പെടുത്തിയിട്ടുള്ള അതേ സ്കൂളിലെ അധ്യാപകനോ ആണ് വരേണ്ടത്. ധാരണാപത്രം നല്കിയവര് വീണ്ടും കൊണ്ടുവരേണ്ടതില്ല. ധാരണാ പത്രം നല്‍കിയിട്ടില്ലാത്തവര്‍ തയ്യാറാക്കി കൊണ്ടു വരേണ്ടതാണ്.
മൗണ്ടിങ് കിറ്റ്, HDMI കേബിള്‍, ഫേസ് പ്ലേറ്റ് , പ്രൊജക്ടര്‍ സ്ക്രീന്‍ എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യുന്നതാണ്.
സ്ക്രീന്‍ കൊണ്ടുപോകുന്നതിന് അനുയോജ്യമായ വാഹനം ക്രമീകരിക്കണം
Hi-Tech Schools — Boards
Hi-Tech ക്ലാസ് മുറികളില്‍ പ്രൊജക്ഷന് സ്ക്രീന്‍, പ്രൊജക്ടര്‍ എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും video tutorial ഉം.
Little KITEs
Little KITEs ന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ circular2