ഹൈസ്ക്കൂള്‍ ICT പരിശീലനം ഷെഡ്യൂള്‍

സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‍ക്കരിച്ച് നടപ്പിലാക്കുന്ന ‘നവകേരളമിഷന്‍’ പദ്ധതിയുടെ ഭാഗമായ ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ’ ത്തിന്റെ ഭാഗമായ അധ്യാപക ശാക്തീകരണ പരിപാടികളില്‍ ഐ.സി.ടി  പരിശീലനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കിയിട്ടുണ്ട്.  മൂന്ന് ദിവസത്തെ പ്രത്യേക ഐ.സി.ടി പരിശീലനം വിഷയാ‍ടിസ്ഥാനത്തില്‍  മെയ് മാസം 8ാം തീയതി മുതല്‍ നല്‍കുന്നു.

 

തിരുവല്ല വിദ്യാഭ്യാസജില്ലയിലെ 8ാം തീയതി ആരംഭിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍

പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്

വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കൂള്‍ കുട്ടിക്കൂട്ടം പരിശീലനം

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഏപ്രില്‍ 6, 7 തീയതികളില്‍ നടത്തുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്. ബാക്കി വരുന്ന കുട്ടികള്‍ക്കുള്ള പരിശീലന വിവരം പിന്നീട് അറിയിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ട് വരേണ്ടതാണ്. കുട്ടികള്‍ ഉച്ചഭക്ഷണം കരുതണം.
കുട്ടിക്കൂട്ടം പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫോണ്‍ നമ്പര്‍ സ്കൂളില്‍ സൂക്ഷിക്കേണ്ടതാണ്. സ്കൂളുകളില്‍ ലഭ്യമായ ഇലക്ട്രോണിക്സ് @ സ്കൂള്‍ കിറ്റ് പരിശീലനസമയത്ത് കൊടുത്തുവിടണം.
പരിശീലന ഷെഡ്യൂള്‍ ചുവടെ

Kuttykootam training schedule

പ്രൊബേഷന്‍- കമ്പ്യൂട്ടര്‍ ട്രെയിനിംഗ്- പരീക്ഷാഫലം

അദ്ധ്യാപകരുടെ പ്രൊബഷന്‍ കാലയളവ് വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ കമ്പ്യൂട്ടര്‍ പരിശീലനവും അതിനോ‍ടനുബന്ധിച്ച് നടത്തിയ പരീക്ഷയും പത്തനംതിട്ട ജില്ലയില്‍ നിന്നും വിജയകരമായി പൂര്‍ത്തീകരിച്ചവരുടെ ലിസ്സ് പ്രസിദ്ധീകരിക്കുന്നു.

  • സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ച്ച് 25 ന് വിതരണം ചെയ്യുന്നതാണ്

List of successful candidates

  • വിജയകരമായി പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഏപ്രില്‍ അവസാന വാരം വീണ്ടും പരീക്ഷ നടത്തുന്നതാണ്

SITC one day workshop on 06/03/2017

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റയും ‘ഹൈടെക് സ്കൂള്‍ ‘പദ്ധതിയുടേയും ഭാഗമായി കുട്ടികളില്‍ ഐ സി ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മധ്യവേനലവധിക്കാലത്ത് ഹൈസ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. ‘ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം’പദ്ധതിയില്‍ അംഗമായ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവധിക്കാലത്ത് നല്‍കുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മുന്നൊരുക്കങ്ങള്‍ ആലോചിക്കുന്നതിനായ് 06/03/2017 തിങ്കളാഴ്ച സ്കൂള്‍ ഐ ടി കോ ഓര്‍ഡിനേറ്റര്‍മാരുടെ ഏകദിനപരിശീലനം വിദ്യാഭ്യാസജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതാണ്.തിരുവല്ല വിദ്യാഭ്യാസജില്ലയിലുള്ളവര്‍ ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസിലും, പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലുള്ളവര്‍ മര്‍ത്തോമ എച്ച് എസ്സ് എസ്സ് പത്തനംതിട്ടയിലും രാവിലെ പത്തുമണിക്ക് ഹാജരാകുക. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ പ്രവര്‍ത്തനമായതിനാല്‍ എല്ലാ സ്കൂളില്‍ നിന്നും പങ്കാളിത്തം നിര്‍ബന്ധിതമാണ്.

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യേണ്ടവര്‍ക്കായുള്ള പ്രായോഗിക പരീക്ഷ

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യേണ്ടവര്‍ക്കായുള്ള പ്രായോഗിക പരീക്ഷ 2017 മാര്‍ച്ച് 4 ശനിയാഴ്ച ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍വച്ച് നടത്തുന്നതായിരിക്കും. പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കുന്നവര്‍ ഷെഡ്യൂള്‍ നോക്കി അരമണിക്കുര്‍ മുമ്പ്  ഹാജരാകുക.
പ്രത്യേകം ശ്രദ്ധിക്കുക :
1)ഷെഡ്യൂളില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്.
2)മുമ്പ് പരിശീലനത്തില്‍ പങ്കെടുത്തവര്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പി കൊണ്ടുവരണം. ഇല്ലാത്തവര്‍ പ്രഥമാധ്യാപകന്റെ കത്ത് കൊണ്ടുവരണം.
3)ലാപ്‍ടോപ്പ് ഉള്ളവര്‍ കരുതണം.
4)സംശയങ്ങള്‍ക്ക് : തിരുവല്ല : 9496806665, പത്തനംതിട്ട : 9497614277

Probation_Schedule_04_03_2017 Corrected

Practical Test for Probation Declaration on 2017 march 04

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യേണ്ടവര്‍ക്കായുള്ള പ്രായോഗിക പരീക്ഷ 2017 മാര്‍ച്ച് 4 ശനിയാഴ്ച ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍വച്ച് നടത്തുന്നതായിരിക്കും. പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കുന്നവര്‍ ഷെഡ്യൂള്‍ നോക്കി കൃത്യസമയത്ത് ഹാജരാകുക. ഹൈസ്കൂളില്‍ നിന്നും വരുന്നവര്‍ ലാപ്‍ടോപ്പ് കരുതണം. എല്‍.പി, യു.പി സ്കൂളിലുള്ളവര്‍ ലഭ്യമെങ്കില്‍ ലാപ്‍ടോപ്പ് കരുതുക. ഈ ലിസ്റ്റില്‍ പേരില്ലാത്ത പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യേണ്ടവര്‍ക്കായുള്ള പരിശിലനത്തില്‍ പങ്കെടുത്തവര്‍ ഐ ടി @ സ്കൂള്‍ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടണം.0696 2740575. ആല്ലെങ്കില്‍ Name, Designation, School, Mob No. എന്നീ വിവരങ്ങള്‍ drcthiruvalla@gmail.com ലേയേക്ക് മെയില്‍ ചെയ്യുക

അധ്യപകരുടെ ലിസ്റ്റ്  ചുവടെ

practical-test-for-probation-declaration

വിദ്യാര്‍ത്ഥികള്‍ക്കായി റാസ്പ്ബറി കമ്പ്യൂട്ടിങ്ങില്‍ മല്‍സരം

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐ.ടി@സ്കൂള്‍ പ്രോജക്ടും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി റാസ്പ്ബറി പൈ കമ്പ്യൂട്ടിങില്‍ മല്‍സരം സംഘടിപ്പിക്കുന്നു. Create a programme that solves daily life probles എന്നതാണ് വിഷയം. 2014-15, 2015-16 വര്‍ഷങ്ങളില്‍ റാസ്പ്ബറി പൈ ലഭിച്ച വിദ്യാര്‍ത്ഥിക്കോ ഈ വിദ്യാര്‍ത്ഥി ഉള്‍പ്പെടുന്ന ഗ്രൂപ്പിനോ മല്‍സരത്തില്‍ പങ്കെടുക്കാം. തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ തയ്യാറാക്കി ജനുവരി 25 ന് മുന്‍പായി drcthiruvalla@gmail.com, raspikerala@startupmission.inഎന്നീ വിലാസങ്ങളിലേയ്ക്ക് mail ചെയ്യുക. അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും പൂര്‍ത്തിയാക്കിയ പ്രോജക്ടിന്റെ ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവയടങ്ങിയ CD യും ജനുവരി 31 നു മുന്‍പായി ഐ.ടി@സ്കൂള്‍ ജില്ലാ കേന്ദ്രത്തില്‍ എത്തിക്കണം. ഏറ്റവും മികച്ച പ്രോഗ്രാമിന് ജില്ലയില്‍ പതിനായിരം രൂപയും സംസ്ഥാനത്തില്‍ രണ്ടു ലക്ഷം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്.

Application Form

Circular