hardware clinic 2017


തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകളിലേയും ഹയര്‍സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളിലേയും ഡെസ്ക്ടോപ്പ്, ലാപ്‍ടോപ്പ് കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും നന്നാക്കുന്നതിനായുള്ള ഹാര്‍ഡ്‍വെയര്‍ ക്ലിനിക് 2017 ഡിസംബര്‍ 12, 13, 14 തീയതികളിലായി നടത്തുന്നു.

2008 ശേഷം ലഭിച്ചതും വാരന്റി പിരീഡ് കഴിഞ്ഞതുമായ ഡസ്ക് ടോപ്പ്, ലാപ്‍ടോപ്പ്, പ്രൊജക്ടര്‍ എന്നിവ മാത്രമാണ് കൊണ്ടു വരേണ്ടത്. ഉപകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ 11 ന് തിരുവല്ലയിലെ KITE (IT@School) ജില്ലാ കേന്ദ്രത്തില്‍ എത്തിക്കണം
ഉപകരണങ്ങളോടൊപ്പം ICT സ്റ്റോക് രജിസ്റ്ററും ക്ലിനിക്കിലേയ്ക്കുള്ള ഉപകരണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി പ്രധമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള Proforma യും ( 2 കോപ്പികള്‍) കൊണ്ടുവരണം.
Sub district Time

Thiruvalla, Pullad 10.00 am

Aranmula, Vennikkulam, Mallappally 01.30 pm

ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്ന ഉപകരണങ്ങളില്‍ സ്പെസിഫിക്കേഷന്‍ അനുസരിച്ച് എല്ലാ പാര്‍ട്സും ഉണ്ടെന്ന് പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഉപകരണങ്ങളില്‍ സ്കൂളിന്‍െറ പേര് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഒരു സ്കൂളിൽ നിന്ന് പരമാവധി 10കംപ്യൂട്ടർകളും (ലാപ്ടോപ്പ് ഉൾപ്പെടെ ) കേടായ പ്രോജക്ടറുകളും ഹാർഡ്‌വെയർ ക്ലിനിക്കിലേക്കു നൽകാവുന്നതാണ് .
പ്രോജക്ടറുകൾ സ്റ്റോക്ക് രജിസ്റ്ററിൽനിന്നും നീക്കം ചെയ്താണ് ക്ലിനിക്കിൽ എത്തിക്കേണ്ടത്.എന്നാൽ ക്ലിനിക്കിലേക്കു കൊണ്ടുപോകുന്ന കംപ്യൂട്ടറുകളുടെ വിശദാംശങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും അതിൽ ക്ലിനിക്കിൽ നിന്ന് ശരിയാക്കി തിരികെ ലഭിച്ചു എന്നോ ഇ -മാലിന്യം ആയി മാറി എന്നോ ക്ലിനിക്കിനുശേഷം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് .
ആദ്യ ഘട്ടത്തില്‍ കമ്പ്യൂട്ടറിലെ ഭാഗങ്ങള്‍ പരസ്പരം മാറ്റി വെച്ച് നന്നാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ആടുത്ത ഘട്ടത്തില്‍ പുതിയ പാര്‍ട്സുകള്‍ ഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കും. ബാക്കിയുള്ളവ ഇ- വേസ്റ്റ് ആയി കണക്കാക്കി ക്ലിനിക്കില്‍ നിന്നുതന്നെ നിര്‍മാര്‍ജനം ചെയ്യും.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകള്‍ക്കും ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്കും വേണ്ടിയുള്ള ഹാര്‍ഡ്‍വെയര്‍ ക്ലിനികിന്റെ തീയതി, കേന്ദ്രം എന്നിവ പിന്നലെ അറിയിക്കുന്നതാണ്

Proforma

Circullar

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: