കാനണ്‍ എല്‍.ബി.പി 2900 ലേസര്‍ പ്രിന്റര്‍ ഉബുണ്ടു ലിനക്സില്‍ (14.04) ഇന്‍സ്റ്റാള്‍ ചെയ്യാന്‍


Canon LBP 2900 ലേസര്‍ പ്രിന്റര്‍ ഉബുണ്ടു ലിനക്സില്‍ (14.04 LTS 32 Bit)  ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം….

കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇന്‍സ്റ്റലേഷന്‍ സമയത്ത് പ്രിന്റര്‍ Disconnect ആയിരിക്കണം.

http://gdlp01.c-wss.com/gds/6/0100004596/03/Linux_CAPT_PrinterDriver_V260_uk_EN.tar.gz ല്‍ നിന്ന് ഡ്രൈവറുകള്‍ അടങ്ങിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ Extract ചെയ്ത് 32-bit_Driver/Debian ഫോള്‍ഡര്‍ തുറന്ന് cndrvcups-common.deb, cndrvcups-capt.deb എന്നീ പാക്കേജുകള്‍ കണ്ടെത്തുക.

ആദ്യം cndrvcups-common.deb ല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Install Package ക്ലിക്ക്ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക; തുടര്‍ന്ന് cndrvcups-capt.deb പാക്കേജും അതുപോലെ ഇന്‍സ്റ്റാള്‍ ചെയ്യുക.

കമാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായി Terminal തുറക്കുക. (Alt+Ctrl+T)

ഇനി താഴെ നല്‍കിയിട്ടുള്ള കമാന്റുകള്‍ ഓരോന്നായി Terminal ല്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുക. (copy&paste) പാസ്‍വേര്‍ഡ് ചോദിക്കുമ്പോള്‍ നല്‍കുക.

sudo service cups restart

sudo lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp://localhost:59687 -E

sudo ccpdadmin -p LBP2900 -o /dev/usb/lp0

sudo /etc/init.d/ccpd start

sudo apt-get purge system-config-printer-udev

sudo update-rc.d cups defaults

sudo gedit /etc/rc.local

മുകളിലെ കമാന്റ് നല്‍കി കഴിയുമ്പോള്‍ rc.local എന്ന ഫയല്‍ തുറന്ന് വരും. അതില്‍ exit 0 എന്ന വരിക്ക് മുകളില്‍ മറ്റൊരു വരിയായി sleep 12 && /etc/init.d/ccpd start ചേര്‍ക്കുക; ഫയല്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യുക.

sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിക്കരുത്; മുമ്പ് എപ്പോഴെങ്കിലും sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ /etc ഡയറക്ടറിയിലെ rc0.d, rc1.d, rc2.d, rc3.d, rc3.d, rc4.d, rc5.d, rc6.d, rcS.d എന്നീ ഫോള്‍ഡറുകളിലെ ccpd എന്ന പേരുള്ള ലിങ്കുകള്‍ മാത്രം delete ചെയ്യുക. അതിനായി /etc ഫോള്‍ഡര്‍ തുറക്കുവാന്‍ sudo nautilus /etc എന്ന കമാന്റ് ടെര്‍മിനലില്‍ നല്‍കുക.

ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.

System Settings ല്‍ Printers തുറന്ന് രണ്ട് പ്രിന്ററുകള്‍ കാണുന്നുണ്ടെങ്കില്‍ പ്രിന്ററില്‍ right click ചെയ്ത് Printer Properties ല്‍ Device URI usb://Canon/LBP2900 എന്ന് കാണുന്ന പ്രിന്ററിന്റെ Policies ല്‍ State ന് താഴെയുള്ള മൂന്ന് ടിക്കുകളും കളയുക.

captstatusui -P LBP2900 കമാന്റ് ടെര്‍മിനലില്‍ നല്‍കി പ്രിന്ററിന്റെ സ്റ്റാറ്റസ് പരിശോധിക്കാം.

ഇനി പ്രിന്റ് ചെയ്ത് നോക്കൂ …..####

ഉബുണ്ടുവില്‍ സോഫ്റ്റ് വെയര്‍ അപ്പ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് പ്രിന്റര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ 

 sudo apt-get purge system-config-printer-udev

sudo update-rc.d cups defaults

എന്നീ സ്റ്റെപ്പുകള്‍ മാത്രം ആവര്‍ത്തിച്ച് കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: