Monthly Archives: September 2015

റാസ്പ്ബറി കമ്പ്യൂട്ടര്‍ – ഇലക്ട്രോണിക്സ് കിറ്റ് വിതരണം

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്  ഹൈസ്ക്കൂളുകളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേര്‍ക്കുവീതം റാസ്പ്ബെറി പൈ വിതരണം സപ്തംബര്‍ 29 ന് രാവിലെ 11.00 ന് തിരുവല്ല ഡയറ്റ്  ഓഡിറ്റോറിയത്തില്‍ വെച്ച്  അഡ്വ : മാത്യു. റ്റി. തോമസ് എം. എല്‍.എ നിര്‍വഹിക്കും

സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഫികള്‍ താഴെയുള്ള ലിങ്കിലെ മാതൃകയിലുള്ള സ്കാക്ഷ്യപത്രവുമായി 10.00 ന് ഹാജരാകേണ്ടതാണ്.


ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇലക്ട്രോണിക്സ് കിറ്റ് നല്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി താഴെ കൊടുത്തിരിയ്ക്കുന്ന ലിസ്റ്റിലുള്ള 25 ഗവ : സ്കൂളുകള്‍ക്ക് ഇതേ ചടങ്ങില്‍ വെച്ച് ഇലക്ട്രോണിക്സ് കിറ്റ് വിതരണം ചെയ്യുന്നതാണ്. സ്കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ എത്തി ഏറ്റുവാങ്ങേണ്ടതാണ്.   

സാക്ഷ്യപത്രത്തിന്റെ മാതൃക

ഇലക്ട്രോണിക്സ് കിറ്റ് നല്‍കപ്പെടുന്ന സ്കൂളുകള്‍

Advertisements

ict audit in govt schools

ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ Or No. NEP(3)/71953/2015/DPI പ്രകാരം  2015 സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ഗവ: ഹൈസ്കൂളുകളിലും ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ ഐ.സി.ടി ഓഡിറ്റ് നടത്തുന്നതാണ്. ഷെഡ്യൂളില്‍ നല്‍കിയിട്ടുള്ള തീയതിയില്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഓഡിറ്റിങ് സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.

  • ഐ. സി. ടി യുമായി ബന്ധപ്പെട്ട എല്ലാ രജിസ്റ്ററുകളും ഉപകരണങ്ങളും ലഭ്യമായിരിക്കണം
  • എസ്. ഐ. ടി. സി യെ അന്നേ ദിവസം മറ്റു ചുമതലകളില്‍ നിന്നും ഉഴിവാക്കിയിരിക്കണം
  • മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന ചെറിയ സോഫ്റ്റ് വെയര്‍/ ഹാര്‍ഡ് വെയര്‍ തകരാറുകള്‍ ശ്രദ്ധയില്‍പ്പെടുത്തണം.
  • കമ്പ്യൂട്ടര്‍ ലാബില്‍ പൊടി, വേസ്റ്റ് എന്നിവയുണ്ടെങ്കില്‍ നീക്കം ചെയ്ത് വൃത്തിയാക്കിയിരിക്ക​ണം.

    Schedule – School Visit
    Circular–School visit(ICT details)