ആപ്റ്റിറ്റ്യൂഡ് പരീക്ഷ 9.12.2014 ന് (മുമ്പ് നടത്താത്ത സ്കൂളുകള്‍ക്ക് മാത്രം)


1.12.14 ല്‍ ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്താതിരുന്ന സ്കൂളുകളില്‍ 9.12.14 ചെവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പുതിയ ചോദ്യങ്ങള്‍ ഉപയോഗിച്ച് പരീക്ഷ നടത്തണം.
ചോദ്യങ്ങള്‍ ചൊവ്വാഴ്ച രാവിലേയും പാസ്‌വേഡ് 1 മണിക്ക് ശേഷവും സ്കൂള്‍ മെയിലില്‍ അയക്കുന്നതായിരിക്കും.
മള്‍ട്ടിമീഡിയ പ്രോജക്ടര്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് പ്രശ്നോത്തരി മാതൃകയിലാണ് അഭിരുചി പരീക്ഷ സ്കൂളുകളില്‍ നടത്തേണ്ടത്. വൈദ്യുതിത്തകരാര്‍ മൂലം പ്രൊജക്ടര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ എഴുത്തു പരീക്ഷയായിട്ടും ഈ പരീക്ഷ നടത്താവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് ബഹുഃ ഡിപിഐ യുടെ മുന്‍ സര്‍ക്കുലറിലെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി, സ്കൂളില്‍ നിന്നും ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷ നടത്തേണ്ടത്. ചോദ്യങ്ങള്‍ പിഡിഎഫ് ഫയലുകളായിട്ടാണ് അയക്കുന്നത്.
മൂന്ന് ഫയലുകളുണ്ട് – അവ താഴെ നല്‍കിയ പ്രകാരമാണ്.

പ്രശ്നോത്തരി നടത്താനുള്ള പിഡിഎഫ് പ്രസന്റേഷന്‍ ഫയല്‍ – Filename: Questions_presentations_Paper-2.pdf
വൈദ്യുതിത്തകരാര്‍ മൂലം പ്രൊജക്ടര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ ഉപയോഗിക്കാനായുള്ള എഴുത്തു പരീക്ഷാ ചോദ്യങ്ങള്‍ – Filename: question- written_paper-2.pdf ( ഇത് ആവശ്യമായ പ്രിന്റെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കി പരീക്ഷ നടത്താം. )
എഴുത്തു പരീക്ഷയില്‍ ടൈ വന്നാല്‍ ഉപയോഗിക്കാനുള്ള ടൈ-ബ്രേക്ക് ചോദ്യങ്ങള്‍ – Filename: tie-breaker-question-paper-2.pdf

മൂന്നു ഫയലുകളും പാസ്‍വേഡ് പ്രൊട്ടക്ടഡ് ആണ്. മുന്നിനും ഒരേ പാസ്‍വേഡ് തന്നെ ഉപയോഗിക്കാം.
അഭിരുചി പരീക്ഷയ്ക്ക് ആകെ 20 ചോദ്യങ്ങളാണ് ഉള്ളത്.
ടൈ വരുമ്പോള്‍ ഉപയോഗിക്കാനായി 5 ചോദ്യങ്ങള്‍ വേറെ ഉണ്ട്. – ഈ ‌ടൈ-ബ്രേക്ക് ചോദ്യങ്ങള്‍ പ്രസന്റേഷന്‍ ഫയലിന്റെ അവസാനം ഉണ്ട്.
എഴുത്തു പരീക്ഷയ്ക്കുള്ള ഫയലില്‍ (question- written_paper-2.pdf) ടൈബ്രേക്കര്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് മറ്റൊരു ഫയലായിട്ടാണ് അയക്കുന്നത്. ടൈ വന്ന കുട്ടികള്‍ക്ക് മാത്രം അവ ഉപയോഗിച്ച് പരീക്ഷ നടത്തിയാല്‍ മതിയാകും
ആദ്യ മൂന്നു സ്ഥാനത്തിന് അര്‍ഹരായ കുട്ടികളുടെ പേരുവിവരങ്ങള്‍ ( ഓരോ സ്ഥാനത്തിനും ഓരോ കുട്ടിവീതം) നേരത്തേ അയച്ചുതന്ന ഫോര്‍മാറ്റില്‍ 09/12/2014 ചൊവ്വാഴ്ച 5 മണിക്കു മുമ്പായി drcthiruvalla@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.

01/12/2014 ല്‍ നടത്തിയ അഭിരുചി പരീക്ഷയുടെ റിസള്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു. ഇതില്‍ ഇല്ലാത്ത സ്കൂളുകള്‍ മാത്രം പരീക്ഷ നടത്തിയാല്‍ മതിയാകും

AptitudeTest_Result_PTA

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: