സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷം


ഈ വര്‍ഷം സെപ്റ്റംബര്‍ ഇരുപതിനാണ് (2014 സെപ്തംബര്‍ 20 ശനിയാഴ്ച) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനം. (Free software day). ഈ ദിനത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രസക്തി കുട്ടികളിലെത്തുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ സ്ക്കൂളുകളില്‍ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം സ്കൂളുകളില്‍ ഈ ആഘോഷം സംഘടിപ്പിക്കാവുന്നതാണ്. സ്വതന്ത്രസോഫ്റ്റ് വെയര്‍ അധിഷ്ഠിതമായ പോസ്റ്റര്‍ രചനാ മല്‍സരം, ക്വിസ് മല്‍സരം, ബ്ലോഗ് ഉണ്ടാക്കല്‍ മത്സരം തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. പരിപാടിയുടെ അവസാനഘട്ടമായി ഐ. ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു ചെറിയ സമ്മേളനം സംഘടിപ്പിക്കുന്നത് നന്നായിരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തേയും കാലിക പ്രസക്തിയേയും വിവരിക്കുന്ന ഒരു പ്രസന്റേഷനോ പ്രബന്ധമോ വിദ്യാര്‍ഥികള്‍ക്ക് അവതരിപ്പിക്കാവുന്നതാണ്. തുടര്‍ന്ന് സമ്മാനവിതരണവും പോസ്റ്റര്‍, ബ്ലോഗ് എന്നിവയുടെ പ്രദര്‍ശനവും നടത്താവുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റുചെയ്ത് റിപ്പോര്‍ട്ടും സിഡിയും ഐ ടി @സ്ക്കൂള്‍ ജില്ലാ ഓഫീസില്‍ സെപ്റ്റംബര്‍ മുപ്പതാം തീയതിക്കു മുന്‍പായി എത്തിക്കേണ്ടതാണ്. സ്കൂള്‍ തല മല്‍സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കുള്ള ജില്ലാ തല മല്‍സരം 27/09/2014 ശനിയാഴ്ച്ച 10മണി മുതല്‍ തിരുവല്ല ഐടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍ വച്ച് നടത്തുന്നതായിരിക്കും. പോസ്റ്റര്‍ രചനാ മല്‍സരത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. Gimp, Inkscape എന്നിവയില്‍ ഏതെങ്കിലും ഒരു സോഫ്റ്റ് വെയര്‍ മല്‍സരത്തിനുപയോഗിക്കാം. യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാം. ജില്ലാ തല മല്‍സരത്തിനുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ 25/09/2014 4 pm ന് മുമ്പ് നടത്തേണ്ടതാണ്.(ഫോണ്‍ നമ്പര്‍ : 0469 2740575 ) ജില്ലാ തല മല്‍സരത്തിനു വരുന്ന കുട്ടികള്‍ Ubuntu 10.04 ഇന്‍സ്റ്റള്‍ ചെയ്ത ലാപ് ടോപ്പ് കരുതണം.


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് മലയാളം കംപ്യൂട്ടിംഗിലുള്ള പരിശീലനം, ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ എന്നിവ നടത്തുന്നതാണ്. ഈ രണ്ടു പരിപാടികളിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 25/09/2014 4pm ന് മുമ്പ് റജിസ്റ്റര്‍ ചെയ്യേണ്ടതും( ഫോണ്‍ നമ്പര്‍ : 0469 2740575 ) 27ന് ശനിയാഴ്ച്ച രാവിലെ 10മണിക്ക് ഐ ടി @സ്ക്കൂള്‍ ജില്ലാ ഓഫീസില്‍ എത്തേണ്ടതുമാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: