സമ്പൂര്‍ണയില്‍ നിന്നും യു.ഐ.ഡി / ഇ.ഐ.ഡി സ്ട്രെങ്ത് പ്രിന്റൗട്ട്


   ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ ശേഖരിക്കുന്നതിനു വേണ്ടി http://www.itschool.gov.in എന്ന സൈറ്റില്‍ പ്രവേശച്ച്  6th  Working day Statement ക്ലിക്ക്ചെയ്ത് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്​​വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.എ.ഇ.ഒ/ഡി.ഇ.ഒ വെരിഫൈ ചെയ്ത 6th working day Report- Academic Year 2014-15′ എന്ന പേജ് ദൃശ്യമാകും. ഇത് സ്ക്കൂളിന്റെ Sixth Working day Strength ന്റെ മാന്വല്‍ കോപ്പിക്ക് കോപ്പിക്ക് (എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്)      തുല്യമായിരിക്കും.ഇടതുവശത്തെ മെനുവില്‍ കാണുന്ന Report of Sampoorna and Sixth working Day എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക.സ്ക്കൂളിലെ ഓരോ ക്ലാസിലേയും ആറാം സാധ്യായദിനത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, ‘സമ്പൂര്‍ണ’യില്‍ ഇപ്പോള്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം, യു.ഐ.ഡി/ഇ.ഐ.ഡി നമ്പര്‍ ഉള്ള കുട്ടികളുടെ എണ്ണം മുതലായവ ദൃശ്യമാകും.ആറാം സാധ്യായദിനത്തിലെ കുട്ടികളുടെ എണ്ണത്തേക്കാള്‍ ‘സമ്പൂര്‍ണ’യിലെ എണ്ണം കൂടുതലാണെങ്കില്‍ ആ ക്ലാസിന്റെ ‘Sampoornna Strength’ല്‍ വച്ച് ക്ലിക്കു ചെയ്യുക. അപ്പോള്‍ പ്രസ്തുത ക്ലാസിലെ ‘Division Wise Strength’ ദൃശ്യമാകും. ഈ പേജില്‍ 

നിന്നും ആറാം സാധ്യായദിനത്തിനു ശേഷം അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ പേരിനു നേരെ അവസാനഭാഗത്തായി കാണുന്ന Remove ബട്ടണ്‍ ക്ലിക്ക് ചെയ്ത് അവരെ താല്‍ക്കാലികമായി Remove ചെയ്യുക. വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യേണ്ടത്. Sixth Working Day യ്ക്കു ശേഷം പ്രവേശിപ്പിച്ച കുട്ടിക്കു പകരം ഒരിക്കലും ആറാം സാധ്യായ ദിനത്തിലുള്ള കുട്ടിയെ തെറ്റായി Remove ചെയ്യരുത്. ഇപ്രകാരം ചെയ്യുന്നതു മൂലം സമ്പൂര്‍ണ സോഫ്റ്റ്​വെയറില്‍ നിന്ന് ഈ കുട്ടികളുടെ വിശദാംശങ്ങള്‍ Remove ചെയ്യപ്പെടുകയില്ല. തസ്തിക നിര്‍ണയത്തിന് Belated Admissions കണക്കിലെടുക്കാത്തതിനാല്‍ Sixth Working Strength ഉം Sampoorna Strength ഉം തുല്യമാക്കുന്നതിനു വേണ്ടി മാത്രമാണ് ടി removal കൊണ്ട് ലക്ഷ്യമാക്കുന്നത്.ഇടതുവശത്തുള്ള മെനുവിലെ Entry Form EID എന്ന ബട്ടണ്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസും division wise സെലക്ട് ചെയ്ത് കുട്ടികളുടെ 28 അക്ക ഇ.ഐ.ഡി ടൈപ്പു ചെയ്ത് ചേര്‍ക്കലാണ് പിന്നീട് ചെയ്യേണ്ട ജോലി. ഇപ്രകാരം ഇ.ഐ.ഡി ടൈപ്പു ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ Edit EID പ്രൊവിഷന്‍ ഉപയോഗിച്ച് തെറ്റ് തിരുത്താവുന്നതാണ്.

        തുടര്‍ന്ന് മെനുവിലെ ‘Report of Sampoorna and Sixth Working Day’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ദൃശ്യമാകുന്ന Certificate ലെ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് Check Box ല്‍ ടിക്’ (✓) മാര്‍ക്ക് നല്‍കി ‘Certify’ ബട്ടണ്‍ ക്ലിക്കു ചെയ്യുക. ഇനി ഈ പേജിന്റെ മുകളില്‍ വലതുവശത്തു കാണുന്ന ‘print’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുക്കുക. ‘School Consolidation Proforma – Academic Year 2014-15’ എന്ന പേജിന്റെ പ്രിന്റ് ഇതോടെ ലഭ്യമാകും.പിന്നീട്, ഈ പേജിലെ ‘Total number of students as per Sampoorna’ എന്ന ഫീല്‍ഡില്‍ ക്ലിക്കു ചെയ്ത് Division wise Print എടുക്കാവുന്നതാണ്. സമ്പൂര്‍ണയില്‍ ഏതെങ്കിലും ക്ലാസില്‍ ഡിവിഷനുകള്‍ പല രീതിയില്‍ Enter ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ (ഉദാ: 5A, A, VA എന്നിങ്ങനെ) പ്രസ്തുത ക്ലാസിലെ, പ്രസ്തുത ഡിവിഷനിലെ കുട്ടികള്‍ വെവ്വേറെ കാണപ്പെട്ടേക്കാം. ഇതിനെ ഒന്നിപ്പിക്കുന്നതിന് ‘സമ്പൂര്‍ണ സോഫ്റ്റ്​വെയറില്‍’ പ്രവേശിച്ച് ഡിവിഷനുകള്‍ ഒരേ മാതൃകയില്‍ നല്‍കിയതിനുശേഷം, ‘Sixth Working Day Statement 2014’ സൈറ്റില്‍ പുനഃപ്രവേശിച്ച് മെനുവിലെ ‘Sampoorna Sync’ല്‍ ക്ലിക്കു ചെയ്താല്‍ മതിയാകും.

2014-15 അധ്യയന വര്‍ഷത്തെ അധ്യാപക തസ്തിക നിര്‍ണയമുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍നിന്നും ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ യു.ഐ.ഡി / ഇ.ഐ.ഡി സ്ട്രെങ്ത് പ്രിന്റൗട്ട് എടുക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

eid_uid_printout_7.7.2014

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: