വായനാദിനം ജൂണ്‍ 19


“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

 

ജൂണ്‍ 19 വായനാദിനം. മലയാളിയെ എഴുത്തും വായനയും പഠിപ്പിക്കാന്‍ ജീവിതം മാറ്റിവച്ച പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമം പോലും കേരളക്കരയിലുണ്ടാകരുതെന്ന സന്ദേശവുമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തനം നടത്തിയത്. പാഠപുസ്തകം മാത്രം പഠിപ്പിക്കുന്ന രീതിക്കപ്പുറം പരന്ന വായന നല്‍കുന്ന ഉള്‍ക്കരുത്തുമായി മലയാളികള്‍ മുന്നേറുന്ന കാലഘട്ടമാണ് ഇന്ന്. വായനമത്സരങ്ങള്‍, വായനക്കൂട്ടം, ക്വിസ് മത്സരങ്ങള്‍, പുസ്തക തൊട്ടില്‍ എന്നിവയൊക്കെ ഇന്ന് വിദ്യാലയങ്ങളില്‍ ശ്രദ്ധേയമാണ്. ‘വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന സന്ദേശത്തിന് ഇന്ന് മലയാളി മുന്‍ഗണന നല്‍കുന്ന കാഴ്ചയാണ് കാണുന്നത്. മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച മനുഷ്യസ്‌നേഹിയായ പി.എന്‍. പണിക്കരുടെ ഓര്‍മ്മകളെന്നും പ്രചോദനമാണ്. കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു.  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍  വിജ്ഞാനത്തിന്റെയും  വൈവിധ്യത്തിന്റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം.

വായനാശീലം നമുക്ക്‌ അറിവിന്റെ മഹാസാഗരത്തെയാണ്‌ തുറന്നുതരുന്നത്‌. കഥകളിലൂടെയും കവിതയിലൂടെയും സ്വായത്തമാക്കുന്ന അറിവ്‌ നമ്മുടെ ജീവിതത്തില്‍ പ്രകാശം വര്‍ദ്ധിപ്പിക്കും. കുട്ടികളുടെ വായനാലോകത്തെ ഇനിയും വിപുലപ്പെടുത്തേണ്ടതുണ്ട്‌. ദീര്‍ഘമായ വായനയില്‍ അവര്‍ക്ക്‌ പരിശീലനം നല്‌കൂ. മികച്ച നോവലുകളും ജീവചരിത്രങ്ങളും ആത്മകഥകളും ചരിത്രപാഠങ്ങളും അവര്‍ക്ക്‌ നല്‌കൂ.ജീവിതത്തെ ഉള്‍ക്കണ്ണിലൂടെ വായിച്ചെടുക്കാനുള്ള പരിശീലനമാണ്‌ കുട്ടിക്ക്‌ പുസ്‌തകവായനയില്‍ നിന്ന്‌ ലഭിക്കേണ്ടത്‌. ഓരോ കൃതിയും കുട്ടികള്‍ സ്വന്തം ജീവിതത്തോട്‌ താരതമ്യപ്പെടുത്തിയാണ്‌ അനുഭവിക്കുന്നത്‌. അതിനാല്‍ വായിക്കാനുള്ള പരിശീലനവും പ്രോത്സാഹനവും, ജീവിക്കാനും അതിജയിക്കാനുമുള്ള പരിശീലനവും പ്രോത്സാഹനവുമാവുകയാണ്‌ വേണ്ടത്‌.

വായനാദിനം : ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: