സ്കൂള്‍കോഡ് ഏകീകരണം ഹയര്‍സെക്കണ്ടറി :പത്തനംതിട്ട ജില്ല


സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി  വിദ്യാലയങ്ങള്‍ക്ക് കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് 11 അക്ക തിരിച്ചറിയല്‍ നമ്പര്‍ – Unified District Information System for Education-(U- DISE code) നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ സ്കൂളുകളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന 5 അക്ക  സ്ക്കൂള്‍ കോഡുമായി (ഉദാ.03010) പൊരുത്തമില്ലാത്തതിനാല്‍ കേന്ദ്രാവിഷ്ക്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ക്കൂളുകളില്‍ നിന്നും വിവരങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ക്കൂളുകളെ കൃത്യമായി തിരിച്ചറിയുന്നതിനും മറ്റും വലിയ പ്രയാസം ഉണ്ടാകുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന സോഫ്റ്റ്‌വെയറുകളില്‍ സ്ക്കൂളുകളെ അവയുടെ അഞ്ച് അക്ക സ്ക്കൂള്‍ കോഡ് ഉപയോഗിച്ച് പട്ടികപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ കോഡ് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള അഞ്ചക്ക സ്ക്കൂള്‍ കോഡ് പുന:ക്രമീകരിച്ച് U-DISE കോഡുമായി ലിങ്ക് ചെയ്യുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കായി സ്ക്കൂള്‍കോഡ് ഏകീകരണ പരിശീലനം വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ 06/05/2014 ചൊവ്വാഴ്ച 10.30 am ന് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലുള്ള സ്കൂളുകള്‍ക്ക് ഓമല്ലൂര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്കൂളിലും, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലുളള സ്കൂളുകള്‍ക്ക് തിരുവല്ല ഐ ടി @ സ്കൂള്‍ ജില്ലാ ഓഫില്‍ വച്ചും നടക്കുന്നതാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിന് സ്കൂള്‍ കോഡു തന്നെയാണ് യൂസര്‍ നെയിമും പാസ് വേഡും. ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്. (ഉദാ: User Name 803010, P/w 803010) HSS,സ്ക്കൂളുകള്‍ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന password change ചെയ്യാനുള്ള Option ഉപയോഗിച്ച് password change ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുക.  പ്രിന്‍സിപ്പാളിന്റെ പേര്, സ്ക്കൂള്‍ ഫോണ്‍ നമ്പര്‍, സ്ക്കൂള്‍ ഇ മെയില്‍ ഐഡി, എഡ്യൂക്കേഷണല്‍ ഡിസ്ട്രിക്റ്റ്, സബ് ഡിസ്ട്രിക്റ്റ് എന്നീ വിവരങ്ങളും കൂടി ഉള്‍പ്പെടുത്തണം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: