Monthly Archives: September 2013

ICT സ്കീമിലുള്ള സ്കൂളുകളില്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള H/W ഉപകരണങ്ങളുടെ വിവരം നല്‍കുക

ICT സ്കീമിലുള്ള സ്കൂളുകളില്‍ 2010 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ഹാര്‍ഡ് വെയര്‍ ഉപകരണങ്ങള്‍ കെല്‍ട്രോണും ഐ. ടി@സ്കൂളും ചേര്‍ന്ന് റിപ്പയര്‍ ചെയ്തു നല്‍കുന്നു. ICT സ്കീമിലുള്ള എല്ലാ സ്കൂളുകളും പ്രസ്തുത കാലയളവില്‍ ലഭിച്ച  H/W ഉപകരണങ്ങളുടെ വിവരം സ്കൂളിന്റെ ഇ – മെയിലില്‍ ലഭിച്ചിട്ടുള്ള ലിങ്കിലൂടെ സപ്തംബര്‍ 23ന് 5 pm ന് മുന്‍പായി നല്‍കുക. AMC ബാധകമായ ഉപകരണങ്ങള്‍ മാത്രമേ റിപ്പയര്‍ ചെയ്യുകയുള്ളൂ എന്നതിനാല്‍ 2010 – 13 കാലയളവില്‍ ലഭിച്ച ഉപകരണങ്ങളുടെ വിവരങ്ങള്‍ മാത്രം അപ് ലോഡ് ചെയ്യുന്നതിന് ശ്രദ്ധിക്കുക.

സംരഭകത്വ ദിനാചരണം ഇന്ന് (September 12)

സംരഭകത്വ ദിനമായ സപ്തംബര്‍ 12 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 1.30 വരെ ബഹു: കേരളാ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ സ്കൂളിന്റെ ഇ-മെയിലില്‍ ലഭിക്കുന്ന Google Doc  ല്‍ 3.30 pm ന് മുന്‍പായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ പരിപാടിയുയെ ഒരു ഫോട്ടോയും drcthiruvalla@gmail.com ലേയ്ക്ക് അയയ്ക്കേണ്ടതാണ്. ഈ പരിപാടിയുടെ   ഒരു ട്രയല്‍ അതേ ദിവസം രാവിലെ 10.30 ന് നടത്തുന്നതാണ്. എല്ലാ സ്കൂളുകളും ഈ ട്രയലില്‍ പങ്കെടുത്ത് ഓഡിയോ, വീഡിയോ ലഭ്യത ഉറപ്പാക്കണം. Google hang out ല്‍ പ്രവേശിക്കുമ്പോള്‍ നെറ്റ് വര്‍ക്കിലുള്ള മറ്റ് സിസ്റ്റങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കുക.

Google talk plug in

Google Talk Plug in ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള deb ഫയല്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സേവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .deb എന്നാക്കി മാറ്റിയ ശേഷം ഡബിള്‍ക്ലിക്കു ചെയ്ത്  Google Talk Plug in ഇന്‍സ്റ്റാള്‍ ചെയ്യാം.

google-talkplugin_current_i386

പാഠപുസ്തക ഇന്‍ഡന്റ് അവസാന തീയതി ഇന്ന്

ഗവ / എയ്ഡഡ് സ്കൂളുകള്‍ പാഠപുസ്തക ഇന്‍ഡന്റ് നല്‍കുന്നതിനുള്ള അവസാന തീയതി ഇന്നാണ്

Click here to give intend

സംരഭകത്വ ദിനത്തില്‍ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു

സംരഭകത്വ ദിനമായ സപ്തംബര്‍ 12 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 1.30 വരെ ബഹു: കേരളാ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന സന്ദേശം എല്ലാ സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് അതതു സ്കൂളുകളില്‍ത്തന്നെ കാണുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. പ്രസ്തുത പരിപാടിയുടെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായി ജില്ലയിലെ എല്ലാ സ്കൂള്‍ ഐ. ടി കോര്‍ഡിനേറ്റര്‍മാരും താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം നിര്‍ദ്ദിഷ്ഠ കേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിക്കുന്നു.

x