Daily Archives: January 9, 2012

ANIMATION FILM FESTIVAL

സ്കൂള്‍ തലത്തില്‍ ആനിമേഷന്‍ മത്സരങ്ങള്‍ നടത്തി മികച്ച 10 ഫിലിമുകള്‍ DVD യിലാക്കി താഴെക്കൊടുത്തിട്ടുള്ള സെന്ററുകളില്‍ ജനു.20 നു 4 PM നു മുമ്പായി എത്തിക്കണം. അതിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. ജനു. 23, 24, 25, 27 തീയതികളിലായി സബ് ജില്ലകളില്‍ വച്ച് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നതാണ്. എ.ഇ.ഒ ചെയര്‍മാനും സെന്ററിലെ HM കണ്‍വീനറും SITC ജോയിന്റ് കണ്‍വീനറും ആയിരിക്കും.  താഴെക്കൊടുത്തിരിക്കുന്ന തീയതികളിലും സെന്ററുകളിലും വച്ച് സബ് ജില്ലകളിലെ  ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു.

JAN 23 ആറന്മുള   –  AMMHS Edayaranmula 
             പത്തനംതിട്ട  –  GHS Omallur                          
             അടൂര്‍    –   GHS Adoor   

JAN 24  വെണ്ണിക്കുളം  –  GHS Ezhumattoor
              പുല്ലാട്         –       SVHS Pullad
               റാന്നി         –      SCHS Ranni

JAN 25  മല്ലപ്പള്ളി     –    GHS, Kallooppara               
                 കോഴഞ്ചേരി – GHS, Kozhencherry                    
                 തിരുവല്ല     –   DRC, Thiruvall

JAN 27 കോന്നി       –    RVHSS, Konni
              പന്തളം        –     NSS BHSS, Pandalam

പൊതുനിര്‍ദ്ദേശങ്ങള്‍:
1. അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ 8,9,10,11 ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
2. മത്സരത്തിനയയ്ക്കുന്ന കാര്‍ട്ടൂണ്‍ സിനിമകള്‍ പൂര്‍ണ്ണമായും അനിമേറ്റ് ചെയ്തതായിരിക്കണം.
3.  ഐ. ടി @ സ്ക്കൂള്‍ ഉബുണ്ടുവില്‍ ലഭ്യമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ആനിമേഷന്‍ ഫിലിമുകള്‍ മാത്രമെ പരിഗണിക്കുകയുള്ളു.
4. ഒരു കുട്ടിയ്ക്ക് അര മിനിറ്റുമുതല്‍ രണ്ടരമിനിറ്റു വരെ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ സിനിമ മാത്രമെ പ്രദര്‍ശനത്തിനയയ്ക്കാന്‍ അനുവദിയ്ക്കുകയുള്ളു.
5. കുട്ടികള്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ ടൈറ്റിലില്‍ അവരുടെ പേരും ക്ലാസ്സും സ്ക്കൂളിന്റെ പേരും ഫോണ്‍നമ്പരും വ്യക്തമായി ചേര്‍ത്തിരിക്കണം.
6.  അനിമേഷന്‍ സിനിമനിര്‍മാണങ്ങള്‍ക്കു വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് തടസ്സമില്ലാതെ ലഭിക്കുന്നുവെന്ന് പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.
7. ഈ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമെങ്കില്‍ SITC യുമായി സഹകരിക്കാന്‍ മറ്റൊരു അധ്യാപകനെക്കൂടി ചുമതലപ്പെടുത്തേണ്ടതാണ്.
8. ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ക്കാര്‍ക്കെങ്കിലും ഐ. ടി ക്ലബ് അംഗത്വമില്ലെങ്കില്‍ അംഗത്വം നല്‍കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.