യു.ഐ.ഡി അധഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.
AADHAAR ENROLMENT SCHEDULE :Pathanamthitta district
പത്തനംതിട്ട ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ് ഷെഡ്യൂള്‍ ചുവടെ നല്‍കിയിരിക്കുന്നു.കുട്ടികള്‍ക്കുള്ള ആധാര്‍ രജിസ്ട്രേഷന്‍ ഇനിയും നടത്താനുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.
ഡെപ്യൂട്ടിഡയറക്ടറുടെ അറിയിപ്പ്
പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രോജക്ട് പ്രകാരം പത്തനംതിട്ട ജില്ലയിലെ ഗവ / എയ്ഡഡ് സ്ക്കൂളുകളിലെ 5,6,7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് നീന്തല്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. റാന്നി – നെല്ലിക്കമണ്‍ Swim Save Society -യില്‍ വെച്ച് 2013 ഏപ്രില്‍ 15 മുതല്‍ തുടര്‍ച്ചയായി 12 ദിവസം ലഭിക്കുന്ന നീന്തല്‍ പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ പഠിക്കുന്ന സ്ക്കൂള്‍ പ്രഥമ അദ്ധ്യാപകര്‍ മുഖാന്തിരം 2013 ഏപ്രില്‍ 10നു മുന്‍പായി തിരുവല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ദിവസവും ഒരുമണിക്കൂര്‍ വീതം നടക്കുന്ന പരിശീലനത്തില്‍ കുട്ടികളെ മാതാപിതാക്കള്‍ തന്നെ അനുഗമിക്കേണ്ടതാണ്.
ആധാര്‍ എന്‍റോള്‍മെന്റ്
കുട്ടികള്‍ക്കുള്ള ആധാര്‍ എന്‍റോള്‍മെന്റ് (UID)നടത്താനുള്ള സ്കൂളുകള്‍ 2013 മാര്‍ച്ച് 27 നു മുമ്പ് എല്ലാ കുട്ടികള്‍ക്കുമുള്ള ആധാര്‍ എന്‍റോള്‍മെന്റ് നടത്തി ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ്.ജില്ലയിലെ ഏതെങ്കിലും സ്കൂളുകളില്‍ ഇനിയും കുട്ടികള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്റ് (UID)നടത്താനുണ്ടെങ്കില്‍ 19/03/2013 4 pm ന് മുമ്പായി ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.0469 2740575.
ഐ ടി @ സ്കൂളില്‍ നിന്നും അയയ്ക്കുന്ന email സന്ദേശങ്ങള്‍ google ന്റെ group mail സംവിധാനം വഴിയാണ് നല്‍കുന്നത്.gmail അല്ലാത്ത മറ്റ് സേവന ദാദാക്കളുടെ mail id ഉള്ളവര്‍ക്ക് ഗ്രൂപ്പ് മെയില്‍ പലപ്പോഴും ലഭിക്കുന്നില്ലെന്ന് പറയപ്പെടുന്നു.ആയതിനാല്‍ മെയില്‍ ലഭിക്കാത്ത സ്കൂളുകള്‍ സ്കൂളിന്റെ പേരില്‍ gmail account ആരംഭിച്ച് drcthiruvalla@gmail.com എന്ന വിലാസത്തിലേയ്ക്ക് അറിയിക്കേണ്ടതാണ്.
8, 9 ക്ലാസുകളിലെ വാര്‍ഷിക ഐ. ടി പരീക്ഷ
8, 9 ക്ലാസുകളിലെ വാര്‍ഷിക ഐ. ടി പരീക്ഷ മാര്‍ച്ച് 7 ന് തുടങ്ങാവുന്നതും മാര്‍ച്ച് 30 നുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്. പരീക്ഷാ സോഫ്റ്റ്‌വെയര്‍ CD മാര്‍ച്ച് 7 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഏപ്രില്‍ 4 ന് മുന്‍പായി റിസല്‍ട്ട്, Exam8, Exam 9 എന്നിവ റൈറ്റു ചെയ്ത CD, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട് എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിയ്ക്കേണ്ടതാണ്.
COMPREHENSIVE TEACHER TRANSFORMATION TRAINING DURING SUMMER VACATION
ഏപ്രില്‍, മെയ് മാസങ്ങളില്‍ മില്ലെനിയം പരിശീലനത്തിന്റെ ( CTTT) ഭാഗമായി ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെയും പ്രൈമറി അധ്യാപകര്‍ക്ക് നാല് ദിവസത്തെയും ഐ ടി പരിശീലനം നല്‍കുന്നതാണ്.പരിശീലന ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനായി ജില്ലയിലെ എല്ലാ ഹൈസ്കൂളുകളും , ഹൈസ്കൂള്‍ അറ്റാച്ച്ഡ് അല്ലാത്ത LP,UP സ്കൂളുകളും തങ്ങളുടെ മെയിലില്‍ ലഭിക്കുന്ന ലിങ്ക് വഴി നല്‍കിയിരിക്കുന്ന ഡോക്കുമെന്റ് 11/03/2013 തിങ്കളാഴ്ച നാല് മണിക്കു മുമ്പായി അപ് ലോഡ് ചെയ്യണം.ഒരു സ്കൂളിലെ എല്ലാ അധ്യാപകരെയും ഉള്‍പ്പെടുത്തേണ്ടതാണ്. ഒരു ടീച്ചര്‍ക്ക് ഒരു എന്‍ട്രി വീതം നടത്തി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഡബിള്‍ എന്‍ട്രി വരാതെ ശ്രദ്ധിക്കണം.മെയില്‍ ലഭിക്കാത്ത LP, UP സ്തൂളുകള്‍ തങ്ങളുടെAEO ഓഫീസുമായോ ,ഐടി @ സ്കൂള്‍ ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. 0469 2740575, drcthiruvalla@gmail.com
SSLC IT PRACTICAL EXAM METERIALS COLLECTION
SSLC IT Practical പരീക്ഷയുടെ റിസല്‍ട്ട് CD, പ്രിന്റൗട്ട് എന്നിവ മാര്‍ച്ച് 7, 8 തീയതികളില്‍ പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസജില്ലാ ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്.
പരീക്ഷയ്ക്കുശേഷം പരീക്ഷാഭവനിലേയ്ക്കുള്ള കവര്‍ തയ്യാറാക്കുമ്പോള്‍ താഴെ പറയുന്നവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക
1. Final export ചെയ്തപ്പോള്‍ ലഭിച്ച ഫയല്‍ റൈറ്റു ചെയ്തിട്ടുള്ള CD
2. Consolidated Mark list ന്റെ പ്രിന്റൗട്ട്
3. Comprehensive Report
Comprehensive Report ന്റെ മറ്റൊരു കോപ്പിയും Claim Form ഉം മറ്റൊരു കവറിലാക്കി DEO യ്ക്ക് നല്‍കണം.
P4, P5 എന്നീ ഫോമുകള്‍ സ്കൂളില്‍ത്തന്നെ സൂക്ഷിക്കുക
എല്ലാ ഡോക്യുമെന്റുകളും Chief Superintendent sign ചെയ്ത് സീല്‍ പതിച്ചിരിക്കണം






